Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2026 07:45 IST
Share News :
മസ്കറ്റ്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനിടയിൽ സഹജീവികളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച പ്രമുഖ സാമൂഹ്യപ്രവർത്തകർക്ക് കലാ കൈരളി 2026 ആദരവ്. ഇബ്രിയിലെ അറിയപ്പെടുന്ന സാമൂഹ്യ സന്നദ്ധ പ്രവർത്തകരായ ശ്രീകുമാർ, തമ്പാൻ എന്നിവരെ കലാ കൈരളി'യുടെ നേതൃത്വത്തിൽ ആദരിച്ചു.
ഫെബ്രുവരി 6 ന് ഇബ്രി വിമൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന സാമൂഹ്യ പ്രവർത്തകരായ കെ.എൻ. വിജയനും മുഹമ്മദ് ഇക്ബാലും ചേർന്ന് ഇരുവരെയും ആദരിച്ചു.
സ്വന്തം താൽപ്പര്യങ്ങൾക്കും കുടുംബത്തിനുമപ്പുറം പ്രവാസി സമൂഹത്തിന്റെ വേദനകളിൽ താങ്ങായി നിന്ന ഇരുവരുടെയും പ്രവർത്തനങ്ങൾ വരുംതലമുറയ്ക്ക് വലിയൊരു മാതൃകയാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ ഓർമിപ്പിച്ചു.
ഇന്ത്യൻ എംബസിയുടെ അംഗീകൃത സോഷ്യൽ വർക്കർ എന്ന നിലയിൽ ഇബ്രിയിലെ മലയാളി പ്രവാസികളുടെ സർവ്വവിധ പ്രശ്നങ്ങളിലും വിശ്വസ്തതയോടെ ഇടപെടുന്ന വ്യക്തിത്വമാണ് ശ്രീകുമാർ. ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികൾക്ക് സമീപിക്കാവുന്ന വ്യക്തി ആയി അദ്ദേഹം തന്റെ പ്രവർത്തന മേഖലയിൽ സജീവമാണ്. രോഗങ്ങളിലും മറ്റ് പ്രതിസന്ധികളിൽ അകപ്പെട്ട് കഷ്ടപ്പെടുന്ന ഇബ്രിലെ മലയാളികളിൽ ഭൂരിഭാഗവും ആദ്യം സമീപിക്കുന്ന വ്യക്തിത്വമാണ് തമ്പാൻ.
ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ സുനീഷ്, സുഭാഷ്, അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇവരുടെ സേവനങ്ങൾ നമ്മുടെ നാടിനും പ്രവാസി സമൂഹത്തിനും ഒരുപോലെ അഭിമാനകരമാണെന്ന് അവർ പറഞ്ഞു. കലാ കൈരളി പ്രവർത്തകരും നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.