Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.കെ.അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു

04 Feb 2026 22:09 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്കത്ത് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി. കെ. അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് – സീസൺ 3 ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. എ.എം.എം. സ്പോർട്സ് അരീന ഗാല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചു. തുടക്കം മുതൽ അവസാന മത്സരങ്ങൾ വരെ ആവേശവും മത്സര ചൂടും നിറഞ്ഞുനിന്ന പരിപാടി കായിക പ്രേമികൾക്ക് മികച്ച അനുഭവമായി.

വിവിധ കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ കാറ്റഗറി എയിൽ ഹിംനിഷ് & പ്രവീൺ,കാറ്റഗറി ബിയിൽ അജ്നാസ് & ഇജാസ് അലി,കാറ്റഗറി ബി പ്ലസിൽ ഷിജിൽ & ഷാനിദ് ,കാറ്റഗറി സിയിൽ ഷാൻ & അബ്ദു സലാം ,പ്രീമിയം കാറ്റഗറിയിൽ അഭിജിത് & അക്ഷയ് എന്നിവർ ജേതാക്കളായി കിരീടം സ്വന്തമാക്കി. എല്ലാ മത്സരങ്ങളിലും താരങ്ങൾ മികച്ച കായിക മികവും കൂട്ടായ്മയും പ്രകടിപ്പിച്ചതായി കാണികൾ അഭിപ്രായപ്പെട്ടു.

ടൂർണമെന്റിന്റെ ഉദ്ഘാടനം മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഹീം വറ്റലൂർ, അബുബക്കർ പറമ്പത്ത്,നൗഷാദ് കാക്കേരി, എം. ടി. അബൂബക്കർ എന്നിവർ ചേർന്ന് നിർവഹിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങളെ നേതാക്കൾ പരിചയപ്പെട്ടു ആശംസകൾ നേർന്നു. മത്സര വേദിയിൽ കായിക സൗഹൃദത്തിന്റെ മനോഹര കാഴ്ചകൾ നിറഞ്ഞുനിന്നതായി സംഘാടകർ അറിയിച്ചു.

പി. കെ. അബ്ദുല്ല മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി അൽ സലാമ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി വിജയികൾക്ക് സമ്മാനിച്ചു. ചടങ്ങിൽ സംഘാടകരെയും പങ്കെടുത്ത താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രവാസി സമൂഹത്തിൽ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ ആരോഗ്യകരമായ ജീവിതശൈലിക്ക് വഴിയൊരുക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

മുനീർ ടി.പി., സുഹൈർ, ഷാജഹാൻ തായാട്ട്, അബ്ദുൽ ഹക്കീം പാവറട്ടി, അമീൻ ഹുദവി, Dr. ആബിദ്,ഇക്ബാൽ കുനിയിൽ, ഫൈസൽ ആലുവ, ഇജാസ്, അൻസാർ, മുസ്തഫ, ഷമീർ തെറ്റയിൽ, ശഹാദബ് തളിപ്പറമ്പ്, അജ്നാസ്, ഹാഷിർ, നാസർ, സലാം, മുഹമ്മദ്‌ KVT,, സജീൽഇർഷാദ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. മത്സരങ്ങളുടെ മികച്ച സംഘാടനവും കൃത്യമായ സംവിധാനങ്ങളും പങ്കെടുത്തവരുടെയും കാണികളുടെയും പ്രശംസ പിടിച്ചുപറ്റി.

പ്രവാസി സമൂഹത്തിൽ കായിക സംസ്കാരവും സൗഹൃദ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം ടൂർണമെന്റുകൾ നിർണായക പങ്ക് വഹിക്കുന്നതായി സംഘാടകർ അറിയിച്ചു. ഭാവിയിലും കൂടുതൽ വിപുലമായ രീതിയിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News