Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹന അപകടത്തിൽ യുവതി മരിച്ചു, ഒരാൾക്ക് പരിക്ക്

08 Dec 2024 18:10 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: സൊഹാർ സഹമിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശിനി മരണപ്പെട്ടു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ വലിയ കുളങ്ങര സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്‌ലി മറിയം ബാബു (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സഹം സോഹാർ റോഡിലായിരുന്നു അപകടം ഇരുവരും റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. സഹമിൽ സ്വകാര്യ ആയുർവേദ ഹോസ്പിറ്റലിൽ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു രണ്ടുപേരും. ആഷ്‌ലി യുടെ പരിക്ക് ഗുരുതരമല്ല.

മരണപ്പെട്ട സുനിത റാണി മൂന്ന് മാസം മുൻപാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. കടമ്പൂർ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ. ജി. ഒ യൂണിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗവുമായ എൻ. സി. സുഭാഷ് ആണ് ഭർത്താവ്. മകൻ സൂരജ്.പിതാവ് ഗോപാലൻ ആചാരി. മാതാവ് രത്നമ്മ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News