Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുമനസുകൾ കൈകോർത്തു: വിശ്വാസ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു

28 Mar 2025 11:27 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: അവധി കഴിഞ്ഞ് തിരികെ എത്തിയ വിശ്വാസ് കുമാർ (38) മസ്കറ്റിലെ ഗാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായരുടെ മകനാണ് വിശ്വാസ് കുമാർ.

ഒമാൻ മമ്മുട്ടി ഫാൻസ് വെൽഫെയർ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന വിശ്വാസ് കുമാറിന്റെ മരണ വാർത്ത സമൂഹത്തിൽ ദുഃഖം പടർത്തി.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം ഒറ്റപ്പാലം മുൻകൈ എടുത്ത് വിവിധ സംഘടനകളുമായി ആലോചിച്ച ശേഷം ഫണ്ട് കണ്ടെത്തുകയായിരുന്നു.

കെഎംസിസി, കൈരളി, റൂവി മലയാളി അസോസിയേഷൻ, മമ്മുട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ കൂട്ടായ സഹായത്തോടെ മരണപ്പെട്ട വിശ്വാസ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞു.

പ്രവാസ ലോകത്ത് മലയാളികൾക്കിടയിൽ നിലനിൽക്കുന്ന സഹകരണ മനോഭാവം ഇതുവഴി ഒരിക്കൽക്കൂടി തെളിയിച്ചു. പ്രവാസി ജീവിതത്തിലെ ദുരിതങ്ങൾ മനസ്സിലാക്കി സഹായഹസ്തം നീട്ടുന്ന ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്.



✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News