Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 16:31 IST
Share News :
ചാവക്കാട്:ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വിദ്യാരാജ ഗോപാല മന്ത്രാർച്ചന ഭക്തിസാന്ദ്രമായി.ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി ശ്രീലകത്ത് നിന്നും തെളിയിച്ച് കൊണ്ടുവന്ന ദീപം അർച്ചനാ മണ്ഡപത്തിലെ വിളക്ക് തെളിയിച്ചു.യജ്ഞാചാര്യൻ പി.സി.സി.ഇളയത് അർച്ചനാ യജ്ഞത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു.നിരവധി വിദ്യാർത്ഥികൾ വിദ്യാരാജ ഗോപാല മന്ത്രാർച്ചന പരിപാടിയിൽ പങ്കെടുത്തു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും നോട്ടുപുസ്തകം,പേന,പ്രസാദം എന്നിവ വിതരണം ചെയ്തു.ക്ഷേത്ര ഭരണസമിതി അംഗങ്ങൾ,മാതൃസമിതി അംഗങ്ങൾ, ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.