Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2026 22:45 IST
Share News :
മസ്‌കറ്റ്/ഷാർജ: ഒമാനും യുഎഇയും തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്നതിനും വ്യാപാര-ലോജിസ്റ്റിക്സ് മേഖലയ്ക്ക് ഉണർവ് നൽകുന്നതിനുമായി സുപ്രധാന ഇളവുമായി ഷാർജ ഭരണകൂടം രംഗത്ത്.
ഒമാനിൽ നിന്ന് പ്രധാന അതിർത്തി കവാടങ്ങൾ വഴി ഷാർജയിലേക്ക് പ്രവേശിക്കുന്ന ചരക്കുലോറികൾക്ക് ടോൾ ഗേറ്റ് ഫീസ് പൂർണമായും ഒഴിവാക്കാൻ ഭരണകൂടം തീരുമാനിച്ചു.
ആഗോള-മേഖല തലങ്ങളിൽ യുഎഇയുടെ സാമ്പത്തിക മത്സരശേഷി വർധിപ്പിക്കുകയും വിതരണ ശൃംഖലകൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിലൂടെ ഒമാനിൽ നിന്നുള്ള ചരക്ക് ഗതാഗതച്ചെലവ് കുറയുകയും അതിർത്തി കടന്നുള്ള വ്യാപാര ഇടപാടുകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടക്കുമെന്നും അധികൃതർ അറിയിച്ചു.
ഷാർജയുടെ വിവിധ വ്യാപാര, വ്യവസായ മേഖലകളിലേക്ക് ദിനംപ്രതി വലിയ തോതിൽ ചരക്കുകൾ എത്തിക്കുന്ന ലോറി ഗതാഗത മേഖലയ്ക്ക് ഈ ഇളവ് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഗതാഗത ചെലവ് കുറയുന്നതോടെ വ്യാപാരികൾക്കും ഇറക്കുമതി-കയറ്റുമതി മേഖലയ്ക്കും കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒമാൻ-യുഎഇ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗൾഫ് മേഖലയിലെ ലോജിസ്റ്റിക്സ് ഹബ്ബായി യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും പുതിയ തീരുമാനം സഹായകരമാകുമെന്ന് സാമ്പത്തിക നിരീക്ഷകർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.