Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 21:02 IST
Share News :
ചാവക്കാട്:ഭരണകൂടത്തിന്റെ ചുമതലകൾ വഹിക്കുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടപ്പുറം പഞ്ചായത്തിൽ യുഡിഎഫ് സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഒരു വിഭാഗത്തോടും ആശ്വാസകരമായ സമീപനം സ്വീകരിക്കാൻ ഇടതുസർക്കാരിന് സാധിചിട്ടില്ല.കേരളത്തിലും കമ്മ്യൂണിസത്തിന്റെ അവസാനം കണ്ടുവരികയാണ്.കേരളത്തിലെ കമ്മ്യൂണിസത്തിന്റെ പ്രമുഖ വ്യക്തിത്വങ്ങൾ യുഡിഎഫ് നിലയിലേക്ക് കടന്നുകടന്നു വരുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫിന് അനുകൂലമായ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്.കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ ജനസമൂഹം മാറ്റത്തിന്റെ വലിയ കാത്തിരിപ്പിലാണ്.ജീവിതത്തിന്റെ നാനാ തുറകളിലും പെട്ട ഇവർക്ക് ഭരണകൂടത്തിൽ നിന്നും ലഭിക്കേണ്ട നീതി നിഷേധി ക്കപ്പെട്ടിരിക്കുകയാണ്.ഗുരുവായൂർ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുക തന്നെ ചെയ്യും.മണ്ഡലത്തിൽ വലിയ കാറ്റായി യുഡിഎഫ് പ്രചരണ രംഗത്ത് മുന്നേറുകയാണ്.തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ എൽഡിഎഫ് പുറത്തുവിടുന്ന കള്ള പ്രചരണങ്ങൾ ഗുരുവായൂരിലെ ജനം തിരിച്ചറിയുമെന്നും തങ്ങൾ പറഞ്ഞു.കേരളത്തിലെ ജന സമൂഹത്തോട് നേരിട്ട് സംസാരിക്കാൻ മുഖ്യമന്ത്രി ഭയപ്പെടുകയാണ്.പരസ്യത്തിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്.എന്നാൽ യുഡിഎഫ് നേതാക്കൾ കേരള ജനസമൂഹത്തോട് മുഖാമുഖം സംസാരിച്ചുകൊണ്ടാണ് മുന്നേറുന്നത്.കേരള ജനത യുഡിഎഫിൽ വിശ്വാസം അർപ്പിച്ചുകഴിഞ്ഞു. ടീം യുഡിഎഫ് കേരളത്തിൽ സജ്ജമായി ടീം യുഡിഎഫ് അഞ്ചു വർഷം കേരളം ഭരിക്കാൻ പോവുകയാണ്.ജീവിതയാഥാർത്ഥ്യങ്ങളോട് സ്നേഹപൂർവ്വം സംവദിക്കുന്ന ഒരു വസന്തമാണ് യുഡിഎഫ്.യുഡിഎഫിന് കൊണ്ടുവരുവാൻ സാധിക്കുക സൗഹാർദ്ദമാണ്.അതിനായി ജനങ്ങൾ കാത്തിരിക്കുകയാണ് എന്നും തങ്ങൾ പറഞ്ഞു.അഡ്വ.ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എ.ഗോപപ്രതാപൻ,ജനറൽ കൺവീനർ ആർ.പി.ബഷീർ,ആക്ടിംഗ് ചെയർമാൻ ജലീൽ വലിയകത്ത്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്,മറ്റു യുഡിഎഫ് നേതാക്കളായ കെ.എ.ഹാറൂൺ റഷീദ്,എം.വി.ഷക്കീർ,പി.വി.ഉമ്മർകുഞ്ഞി,കെ.കെ.ഹംസക്കുട്ടി,പി.കെ.അബൂബക്കർ,വി.എം.മുഹമ്മദ് ഗസ്സാലി,കെ.ഡി.വീരമണി,ശ്രീഷ്മ ബാബുരാജ്,ബി.കെ.സുബൈർ തങ്ങൾ,പി.എം.മുജീബ്,സെയ്തു മുഹമ്മദ് പോക്കാക്കില്ലത്ത്,വി.എം.മനാഫ്,സി.മുഷ്താക്കലി,കെ.എം.ഇബ്രാഹിം,ഹസീന താജുദ്ദീൻ,സാലിഹ ഷൗക്കത്ത്,എ.എച്ച്.ആബിദ്,ടി.കെ.നൗഷാദ്,പി.ശാഹു,തെക്കരകത്ത് കെരീം ഹാജി,ആർ.കെ.ഇസ്മായിൽ,നൗഷാദ് തെരുവത്ത്,കെ.എം.ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
Please select your location.