Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്

05 Jul 2026 14:17 IST

NewsDelivery

Share News :

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ സ്മരണാർത്ഥം മലയാള സാഹിത്യപഥം ഏർപ്പെടുത്തിയ 2026ലെ ഉറൂബ് കഥാ പുരസ്‌കാരം കോഴിക്കോട് വേങ്ങേരി സ്വദേശിയായ ഷിബുദാസ് വേങ്ങേരിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ 'മഴപ്പാതകൾ' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായത്.

₹10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ 12 (ഞായർ) വൈകിട്ട് 3 മണിക്ക് പൊന്നാനി എം.ഐ. ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉറൂബ് സ്മൃതി സാഹിത്യ സമ്മേളനത്തിൽ സമ്മാനിക്കും.

ഇ.ആർ. ഉണ്ണി, പി.ടി. നിസാർ, നിർമല അമ്പാട്ട് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് വിരമിച്ച ഷിബുദാസ് വേങ്ങേരി നിലവിൽ ചേളന്നൂരിലാണ് താമസം


സ്വത്ത് തർക്കത്തിനിടെ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി

Enlight Snaps

  • 2026ലെ ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്.
  • 'മഴപ്പാതകൾ' കഥാസമാഹാരത്തിനാണ് പുരസ്‌കാരം.
  • ₹10,001, ശിൽപം, പ്രശസ്തിപത്രം എന്നിവ സമ്മാനിക്കും.
  • ജൂലൈ 12ന് പൊന്നാനിയിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരദാനം.
  • മൂന്ന് അംഗ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Follow us on :

More in Related News