Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

04 Jul 2026 20:40 IST

MUKUNDAN

Share News :

ചാവക്കാട്:കേരളത്തിലെ യുവതലമുറയെ നശിപ്പിക്കുന്ന എംഡിഎംഎ എന്ന മാരക ലഹരി ഉൽപ്പന്നങ്ങളുടെ ഏജന്റ്മാർ വിദ്യാർത്ഥികളെ കരിയർ ആക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കാൻ ശ്രമിക്കണമെന്നും ചാവക്കാട് എസ്ഐ പ്രീതബാബു ആവശ്യപ്പെട്ടു.തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മഹാത്മാ ഓഫീസിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി.എ.ഗോവപ്രതാപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു.തിരുവത്ര ബാങ്ക് പ്രസിഡന്റ് ഫസീന സുബൈർ,ചാവക്കാട് നഗരസഭ കൗൺസിലർമാരായ വിജിത പ്രദീപ്,തനൂജ ഷാഫി,ടി.എം.ഷാജി,മഹാത്മാ ഭാരവാഹികളായ എച്ച്.എം.നൗഫൽ,എം.എസ്.ശിവദാസ്,ഹാരിസ് ചാലിൽ,ടി.എം.മുഹമ്മദ് ഫാസിൽടി.എം.സുഹാസ്.എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News