Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 08:22 IST
Share News :
തിരുവനന്തപുരം: എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
പ്രകടനം തടയാൻ പൊലീസ് കെട്ടിയിരുന്ന വടം ബ്ലേഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. സമരസ്ഥലത്ത് നിന്ന് ബ്ലേഡുകൾ കണ്ടെത്തിയതിനെ തുടർന്ന് ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയം പൊലീസ് ഉയർത്തി. ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് അവകാശപ്പെടുന്നു.
അതേസമയം, ബ്ലേഡുകൾ കൊണ്ടുവന്നത് പൊലീസാണെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. സംഭവത്തിൽ കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Follow us on :
More in Related News
Please select your location.