Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ 32 -ാംമത് ബഷീർ ദിനാചരണം നടത്തി.

05 Jul 2026 19:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : സാധാരണക്കാരൻ്റെ ഭാഷയും ജീവിതവും കൊണ്ട് അസാധാരണമായൊരു ലോകം സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് കവിയും ഗാന രചിയിതാവുമായ കെ. ജയകുമാർ അഭിപ്രായപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബഷീർ ദിനാചരണവും ബഷീർ പുരസ്സ്‌കാര വിതരണവും ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . 

നമ്മുടെ സംസാരഭാഷയുടെ ഭാഗമായി കഴിഞ്ഞ കഥാപാത്രങ്ങളെയാണ് ബഷീർ സൃഷ്‌ടിച്ചത് എന്നും മലയാള സാഹിത്യത്തിൽ വെറിട്ടൊരു ഇടം സ്വയം കണ്ടെത്തിയ എഴുത്തുകാരാണ് ബഷീറെന്ന് അദ്ദേഹം പറഞ്ഞു. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാകൾക്കുള്ള പ്രശസ്‌തിപത്ര സമർപ്പണം കെ. ബിനിമോൻ എം.എൽ.എ യും അവാർഡ് തുക ലേക്ഷർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയും വിതരണം ചെയ്തു. നോവലിസ്റ്റ് കെ.പി. രാമനുണ്ണി, ജമാൽ കൊച്ചങ്ങാടി, കെ. ഉണ്ണികൃഷ്ണൻ എന്നിവർ ബഷീർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 

മലയാളത്തിലെ ഏക്കാലത്തെയും ഈടുറ്റ എഴുത്തുകാരനായി കാലത്തെ അതിജീവിക്കുന്ന അപൂർവ്വ രചി യതാക്കളിൽ ഒന്നാമനാണ് ബഷീർ എന്ന് മറുപടി പ്രസംഗത്തിൽ നോവലിസ്റ്റ് കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു . അബ്‌ദുൾ കരിം ചൈതന്യ, അഡ്വ. എ. ശ്രീകല എന്നിവരുടെ പുസ്തകം ചടങ്ങിൽ വെച്ച് മോഹൻ.ഡി. ബാബു, ഡോ. എസ് . ലാലി മോൾ എന്നിവർക്ക് നൽകി കൊണ്ട് കെ. ജയകുമാർ പ്രകാശാനം നടത്തി. ഡോ. യു. ഷംല പുസ്തക പരിചയം നടത്തി. സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, സമിതി വൈസ് ചെയർപേഴ്സൺ പ്രൊഫ. കെ.എസ് . ഇന്ദു, എം.ഡി. ബാബുരാജ്, കവി സി. ജി. ഗിരിജൻ ആചാരി, അബ്ദുൾ ആപ്പാഞ്ചിറ, അരവിന്ദൻ കെ.എസ്. മംഗലം, ഡി. മനോജ് ,കെ.എം. ഷാജഹാൻ, ശ്രീജേഷ് ഗോപാൽ, ഡോ. എസ് . പ്രീതൻ, ഡി. കുമാരി കരുണാകരൻ, അപർണ്ണ ബാലകൃഷ്ണൻ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ, എന്നിവർ പ്രസംഗിച്ചു. കാൻഫെഡ് പുരസ്കാരം ലഭിച്ച എം ടി വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കരുണാകരൻ, ഇഗ്‌നേ റീജിയണൽ ഡയറക്ടർ ആയി നിയമിതയായ ബഷീർ സ്മാരക സമിതി ഡയറക്ടർ ഡോ. വി.ടി. ജലജാകുമാരി എന്നിവരെ ചടങ്ങിൽ വെച്ച് കെ. ജയകുമാർ ഉപഹാരം നൽകി ആദാരിച്ചു.



Follow us on :

More in Related News