Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗവൺമെന്റ് നഴ്‌സസ് യൂണിയൻ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

06 Jul 2026 00:12 IST

NewsDelivery

Share News :

ഗവൺമെന്റ് നഴ്‌സസ് യൂണിയൻ (GNU) വയനാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ഷീന ജോർജ് (SNO, ഫാമിലി ഹെൽത്ത് സെന്റർ, പൂതാടി), സെക്രട്ടറിയായി റിനി മാത്യു(കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പുൽപ്പള്ളി), ട്രഷററായി എലിസബത്ത് കെ. വി. (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, വൈത്തിരി) എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി സോജി തോമസ് (മെഡിക്കൽ കോളേജ് ആശുപത്രി, മാനന്തവാടി), ബിന്ദു കെ. എ.(ജനറൽ ആശുപത്രി, കൽപ്പറ്റ) എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി സ്മിത പോൾ (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പനമരം), മുഹമ്മദലി (മെഡിക്കൽ കോളേജ് ആശുപത്രി, മാനന്തവാടി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ആരോഗ്യരംഗത്തെ നഴ്സുമാരുടെ സേവന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജില്ലയിലെ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമായി പുതിയ ഭാരവാഹികൾ പ്രവർത്തിക്കുമെന്ന് യൂണിയൻ നേതൃത്വം അറിയിച്ചു.

Follow us on :

More in Related News