Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2026 23:46 IST
Share News :
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് റൊട്ടറി ക്ലബ്ബിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റു. മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ എം. സുധി ജബ്ബാർ സ്ഥാനാരോഹണ ചടങ്ങിൻ്റെ ഉത്ഘാടനവും വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണവും നിർവ്വഹിച്ചു. ഡയാലിസിസ് രോഗിക്കുള്ള ധനസഹായ വിതരണവും ചടങ്ങിൽ കൈമാറി. ചടങ്ങിൽ റൊട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി വി.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറിയായി വിനോദ് ബാബു, ട്രഷററായി പ്രകാശൻ ചക്കാലയും മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ അരുൺ സെബാസ്റ്റ്യൻ, ശിവപ്രസാദ്, റെജി ആരാക്കൽ, ശ്രീകാന്ത് സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.