Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടിക്കിഴി ഗോപാലകൃഷ്ണനെ അനുസ്മരിച്ച് കോൺഗ്രസ്

27 Jun 2026 19:20 IST

MUKUNDAN

Share News :

ഗുരുവായൂർ:കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയും പ്രഥമ നഗരസഭ വൈസ് ചെയർമാനും,പൊതുപ്രവർത്തന രംഗത്തെ മിക്കതലങ്ങളിലെയും നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടീക്കിഴിഗോപാലകൃഷ്ണന്റെ ഇരുപത്തിരണ്ടാംചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു.വീട്ടിക്കിഴിഗോപാലകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാജ്ഞലിയോടെ അശ്രുപൂക്കൾ സമർപ്പിച്ച് തുടക്കം കുറിച്ച അനുസ്മരണ സദസ്സ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ.മുരളി അനുസ്മരണ പ്രഭാഷണം നടത്തി.നേതാക്കളായ ആർ.രവികുമാർ,ബാലൻ വാറണാട്ട്,നിഖിൽ ജി.കൃഷ്ണൻ,പ്രതീഷ് ഓടാട്ട്,ശശി വല്ലാശ്ശേരി,ഷാജൻ വെള്ളറ,ബഷീർ കുന്നിക്കൽ,സുഭാഷ് കരുമത്തിൽ എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News