Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2026 07:25 IST
Share News :
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വലിയപറമ്പിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. വലിയപറമ്പ് സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠൻ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പ്രമോദാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊടുവള്ളിയിലെ വീട്ടിൽ പ്രസാദും പ്രമോദും മാത്രമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നേരത്തേ മുതൽ സ്വത്ത് തർക്കം നിലനിന്നിരുന്നു.
ശനിയാഴ്ച രാത്രി സ്വത്ത് തർക്കത്തെ ചൊല്ലി വീണ്ടും വാക്കുതർക്കമുണ്ടാകുകയും, ഇതിനിടെ പ്രമോദ് പ്രസാദിനെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസാദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയായ പ്രമോദിനെ കസ്റ്റഡിയിലെടുത്തു.
രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്.
Follow us on :
Please select your location.