Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഎഇയിൽ അൽഹിന്ദിന്റെ ഇന്ത്യൻ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി മാറ്റിവെച്ചു

05 Jul 2026 14:08 IST

NewsDelivery

Share News :

അബുദാബി/ദുബായ്: യുഎഇയിൽ ഇന്ത്യൻ എംബസിയുടെയും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ദുബായുടെയും പേരിൽ അൽഹിന്ദ് ടൂർസ് & ട്രാവൽസ് മുഖേന ആരംഭിക്കാനിരുന്ന കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ താൽക്കാലികമായി മാറ്റിവെച്ചു. ഭരണപരമായ കാരണങ്ങളാലാണ് സേവനങ്ങളുടെ ആരംഭം ഇനി പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതെന്ന് കമ്പനി അറിയിച്ചു. 

ജൂലൈ 1 മുതൽ സേവനങ്ങൾ ആരംഭിക്കാനിരുന്നതായിരുന്നു. എന്നാൽ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം, തുടർ അനുമതി ലഭിക്കുന്നതോടെ മാത്രമേ അൽഹിന്ദ് സേവനങ്ങൾ ആരംഭിക്കൂ. ഇതിനായി യുഎഇയിലുടനീളം 16 CPV അപേക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് സേവനങ്ങൾ ആരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

ഇതിനിടെ പാസ്‌പോർട്ട്, വിസ, OCI, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സർണ്ടർ സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ളവർ അബുദാബിയിലെ ഇന്ത്യൻ എംബസിയെയോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെയോ നേരിട്ട് സമീപിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. സേവനങ്ങൾ ആരംഭിക്കുന്ന തീയതി സംബന്ധിച്ച പുതിയ അറിയിപ്പുകൾ എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക ചാനലുകളിൽ പ്രസിദ്ധീകരിക്കുമെന്നും അൽഹിന്ദ് അറിയിച്ചു.

Follow us on :

More in Related News