Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്‌പോർട്ട് നിഷേധിച്ചെന്ന് ആർ. രാജഗോപാൽ; ദേശീയതലത്തിൽ ചർച്ച

29 Jun 2026 06:52 IST

NewsDelivery

Share News :

വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കാൻ കഴിഞ്ഞില്ലെന്ന് മുൻ 'ദി ടെലഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാൽ ആരോപിച്ചു.

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണത്താൽ പാസ്‌പോർട്ട് പുതുക്കാൻ സാധിച്ചില്ലെന്ന മുൻ 'ദി ടെലഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാലിന്റെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ ചർച്ചയാകുന്നു. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷയ്ക്ക് പൊലീസ് അനുകൂല റിപ്പോർട്ട് നൽകിയില്ലെന്നാണ് രാജഗോപാൽ വെളിപ്പെടുത്തിയത്.

യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; 8 യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, ഖത്തർ സ്വദേശി കൊല്ലപ്പെട്ടു

30 വർഷമായി താമസിക്കുന്ന ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതായും, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റുൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും ഇതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പീൽ ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും രാജഗോപാൽ വ്യക്തമാക്കി.

ബയോമെട്രിക് നടപടികൾ മാർച്ചിൽ പൂർത്തിയാക്കിയെങ്കിലും പൊലീസ് ക്ലിയറൻസ് ലഭിക്കാത്തതിനാൽ പാസ്‌പോർട്ട് പുതുക്കാനായില്ല. ഇതുമൂലം അമേരിക്കയിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും കഴിഞ്ഞില്ലെന്ന് അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

സംഭവം പൗരാവകാശവുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ നേതാക്കൾ പ്രതികരിച്ചു. രാജഗോപാലിന്റെ അനുഭവം ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന ബുദ്ധിമുട്ടിന്റെ ഉദാഹരണമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. പ്രശ്നം ഉടൻ പരിഹരിച്ച് വോട്ടവകാശം പുനഃസ്ഥാപിക്കണമെന്ന് ഗിൽഡും ആവശ്യപ്പെട്ടു.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

Follow us on :

More in Related News