Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ തിരുവത്ര പുത്തൻകടപ്പുറം 32-ആം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരവ് ചടങ്ങ് സംഘടിപ്പിച്ചു

28 Jun 2026 21:20 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ തിരുവത്ര പുത്തൻകടപ്പുറം 32-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് ചടങ്ങ് സംഘടിപ്പിച്ചു.തിരുവത്ര പടിഞ്ഞാറേ പള്ളി പരിസരത്ത് വെച്ച് നടന്ന ചടങ്ങ് മുൻ എംപി ടി.എൻ.പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവും 32-ആം വാർഡ് കൗൺസിലറുമായ സി.എ.ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.വാർഡിൽ നിന്ന് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ.വി.ഷാനവാസ്,കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് എച്ച്.എം.നൗഫൽ,ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.നവാസ്,ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ്,തിരുവത്ര ബാങ്ക് പ്രസിഡന്റ് ഹസീന സുബൈർ,ചാവക്കാട് നഗരസഭ കൗൺസിലർമാരായ പ്രജിത പ്രദീപ്,തനൂജ ഷാഫി,ടി.എം.ഷാജി,കോൺഗ്രസ് നേതാക്കളായ കെ.എച്ച്.ഷാഹുൽഹമീദ്,മൊയ്തീൻ ഷാ ആലുങ്ങൽ,പി.എം.നാസർ,ദേവൻ ആലുങ്ങൽ,മുഹസ്സിൻ ചിന്നക്കൽ,എ.എ.മുഹമ്മദ്,സി.എസ്.യൂസഫ്,കമറുദ്ദീൻ പാലപ്പെട്ടി,എം.പി.ഷിഹാദ് എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News