Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ക്ലബ് കൽപ്പറ്റയ്ക്ക് പുതിയ നേതൃത്വം; സാജൻ പി. എസ്. പ്രസിഡന്റ്

05 Jul 2026 22:35 IST

NewsDelivery

Share News :

42-ാമത് സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

കൽപ്പറ്റ: റോട്ടറി ക്ലബ് കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. 2026-27 വർഷത്തേക്കുള്ള പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്.യും സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസും ചുമതലയേറ്റു.

റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

1985-ൽ സ്ഥാപിതമായ റോട്ടറി ക്ലബ് കൽപ്പറ്റ വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. ആരോഗ്യ, വിദ്യാഭ്യാസം, കുടിവെള്ളം, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളിൽ നിരവധി ജനോപകാര പദ്ധതികൾ ക്ലബ് നടപ്പാക്കി വരുന്നു. ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്‌സ്-റേ സംവിധാനങ്ങൾ, സുരക്ഷിത കുടിവെള്ള പദ്ധതികൾ എന്നിവ ക്ലബ്ബിന്റെ പ്രധാന സേവനങ്ങളിൽ ഉൾപ്പെടുന്നു.

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ പുനരധിവാസ പ്രവർത്തനങ്ങളിലും ക്ലബ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘടനകളുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിച്ചതും ശ്രദ്ധേയമായി.

Follow us on :

More in Related News