Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 07:40 IST
Share News :
സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 19 ബിജെപി കൗണ്‍സിലര്‍മാര്‍- തിരുവനന്തപുരം: ഹൈക്കോടതിയുടെ നടപടിക്ക് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേർക്കും മേയർ വി വി രാജേഷാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. കോർപ്പറഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴതന്തി ഉദയൻ, ഗോപകുമാർ അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടു. ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പൽ ചടങ്ങളിൽ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കി. കാപ്പ കേസിൽ ജയിലിലായ സുഗതൻ്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കി.
കോടതി പറഞ്ഞത്, നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന "ദൈവം" എന്ന പദത്തിന് പ്രത്യേക വിപുലീകരണമോ വിവിധ ദൈവങ്ങളുടെ പേരുകൾ ഉൾപ്പെടുത്തുന്ന നിർവചനമോ ഇല്ല എന്നതാണ്. അതിനാൽ:
Follow us on :
More in Related News
Please select your location.