Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 02:17 IST
Share News :
മസ്‌കറ്റ്: ഒമാനിൽ ചൊവ്വാഴ്‌ച (ദുൽഖഅദ് 29) ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാൽ ബുധനാഴ്‌ച ദുൽഹജ്ജ് ഒന്നും, ഇതുപ്രകാരം ബലി പെരുന്നാൾ ജൂൺ ആറ് വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
പെരുന്നാൾ പ്രഖ്യാപനം എത്തിയതോടെ രാജ്യത്ത് സ്വദേശികളും വിദേശികളും ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പുകളിലേക്ക് കടക്കുകയാണ്. ഔദ്യോഗിക അവധി ദിനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമായി അവധി ദിനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും പ്രവാസികൾ. പലരും പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ സ്‌കൂൾ വേനൽ അവധിക്കാലം ആരംഭിക്കുന്നതോടെ കൂടുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.