Tue Dec 12, 2023 10:56 PM 1ST

Sign In

മുഖ്യമന്ത്രി വി. ഡി. സതീശൻ 24ന് ദേവലോകം അരമന സന്ദർശിക്കും; സന്ദർശനം ഉച്ചയ്ക്ക് ഒന്നിന്

23 Nov 2026 23:19 IST

CN Remya

Share News :

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശൻ 24ന് കോട്ടയത്തെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സന്ദർശിക്കും. ഉച്ചയ്ക്ക് ഒന്നിനാണ് മുഖ്യമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലേക്കുള്ള മുഖ്യമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ, സഭാ വൃത്തങ്ങളിൽ ശ്രദ്ധേയമാകുകയാണ്. സഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കും സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത്രിയർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, സഭാ തർക്കങ്ങളും വിവിധ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദേവലോകം സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ജൂലൈ 26നും മുഖ്യമന്ത്രി വി. ഡി. സതീശൻ ദേവലോകം അരമന സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു അത്. അന്ന് മുഖ്യമന്ത്രി സഭാ നേതൃത്വവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Follow us on :

More in Related News