Tue Dec 12, 2023 10:56 PM 1ST

Sign In

മുഖ്യമന്ത്രി വി.ഡി. സതീശൻ 24ന് കോട്ടയം ജില്ലയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കും

23 Nov 2026 23:27 IST

CN Remya

Share News :

കോട്ടയം: മുഖ്യമന്ത്രി വി. ഡി. സതീശൻ 24ന് കോട്ടയം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ദേവലോകം അരമന സന്ദർശനം, പൊതുപരിപാടികളുടെ ഉദ്ഘാടനം, മത- സാംസ്കാരിക ആഘോഷങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികളാണ് മുഖ്യമന്ത്രിക്കായി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ പത്തിന് അങ്കമാലി അഡ്‌ലക്സിൽ നടക്കുന്ന ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ് ഉദ്ഘാടനത്തിന് ശേഷം കോട്ടയം ജില്ലയിലേക്ക് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് 12ന് കുറുപ്പന്തറയിൽ നടക്കുന്ന ക്നാനായ പള്ളിയുടെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് ഒന്നിന് കോട്ടയത്തെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം അരമന മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം ശാസ്ത്രി റോഡിലെ പബ്ലിക് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം  നിർവഹിക്കും. കോട്ടയത്തിന്റെ സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളിലൊന്നാണിത്. വൈകിട്ട് അഞ്ചിന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സർഗക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സർഗക്ഷേത്രയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.

വൈകിട്ട് ആറിന് ചങ്ങനാശ്ശേരി പാറേൽ മർത്ത്മറിയം ബസിലിക്കയുടെ കൂദാശയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. നവീകരിച്ച് വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ പാറേൽ പള്ളിയുടെ കൂദാശ ആഘോഷങ്ങളുടെ ഭാഗമായാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്.

Follow us on :

More in Related News