Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കത്തഷ്ടമി; നാലാം ഉൽസവ ദിനത്തിൽ വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പൂത്താലം ഭക്തി സാന്ദ്രമായി.

23 Nov 2026 23:09 IST

santhosh sharma.v

Share News :

വൈക്കം; വൈക്കത്തഷ്ടമി നാലാം ഉൽസവ ദിനത്തിൽ വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പൂത്താലം ഭക്തി സാന്ദ്രമായി. പത്മശാലിയ വൈക്കം, കുലശേഖരമംഗലം ശാഖകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശതാലപ്പൊലി പുളിഞ്ചുവട്ടിലെ സമാജ മന്ദിരത്തിൽ നിന്നും പുറപ്പെട്ട് ദീപാരാധനയോടെ വൈക്കം ക്ഷേത്രത്തിലെത്തി സമർപ്പിച്ചു. വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി. 

വിശ്വകർമ്മ സഭ വൈക്കം യൂണിയന്റെയും മഹിളാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പൂത്താലം പുളിഞ്ചുവടിലെ സമാജം ആസ്ഥാന മന്ദിരത്തിൽ നിന്നും വാദ്യമേളങ്ങൾ, മൂത്തുക്കുട എന്നിവയോടെ പുറപ്പെട്ട് ക്ഷേത്രത്തിലെത്തി സമർപ്പിച്ചു. വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. വലിയ കവല ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച താലപ്പൊലിക്ക് വാദ്യമേളങ്ങൾ അകമ്പടിയായി. വിവിധ സമുദായ ഭാരവാഹികളും മഹിളാസമാജം നേതാക്കളും നേതൃത്വം നൽകി.

Follow us on :

More in Related News