Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2026 10:44 IST
Share News :
വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം തൊഴുത് ആനന്ദ നിർവൃതി നേടുവാൻ ക്ഷേത്രത്തിലെത്തിയത് ഭക്തസഹസ്രങ്ങൾ. വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പോയതിനു ശേഷം രാവിലെ 6 നാണ് തൃക്കാർത്തിക ദർശനത്തിനായി നട തുറന്നത്. താരാകസുര നിഗ്രഹം കഴിഞ്ഞ് ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ മൂഹൂർത്തമാണ് കാർത്തികയായി കൊണ്ടാടുന്നത്. ആഡംബര വിഭൂഷിതനായ ഉദയനാപുരത്തപ്പന്റെ മോഹന രൂപം ദർശിച്ച് അനുഗ്രഹം വാങ്ങുവാൻ വിവിധ ഇടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങൾ രാവിലെ മുതൽ ക്ഷേത്രത്തിയത്. ഇന്ന് രാത്രി 10 ന് തൃക്കാർത്തിക വിളക്ക്,
രാത്രി 12 ന് വലിയ കാണിക്ക എന്നിവയും നടക്കും. കാർത്തിക ഉൽസവത്തിന്റെ സമാപനം കുറിക്കുന്ന ആറാട്ട് ബുധനാഴ്ച വൈകിട്ട് 5ന് നടക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കി നേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന വിശേഷാൽ പൂജക്ക് ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ്.
വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നില്ക്കുന്ന സമയം വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തനെ സ്വീകരിച്ച് ആറാട്ടിനായി ആനയിക്കും. ആറാട്ടിനു ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിൽ രാത്രി 10 ന് കൂടിപ്പൂജയും വിളക്കും നടക്കും.
Follow us on :
Tags:
More in Related News
Please select your location.