Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2026 08:07 IST
Share News :
മേപ്പയ്യൂർ: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന അബ്ദുള്ള മേപ്പയൂരിൻ്റെ സ്മരണയ്ക്കായി പ്രഭാത് ബുക്ക് ഹൗസ് ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് ( 10000 രൂപയുടെ പുസ്തകങ്ങൾ) അരനൂറ്റാണ്ടിൻ്റെ പ്രവർത്തന നിറവിൽ നിൽക്കുന്ന ബ്ലൂമിംഗ് ലൈബ്രറിക്ക് സമർപിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓൾഗ ചടങ്ങ് ഉദ്ഘാടനം ചെയ്തു..
ലൈബ്രറി പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ: പി.എ.ജലീൽ, ദീപ കേളോത്ത്, ശ്രീധരൻ കുന്നത്ത് , കെ.പി. രാമചന്ദ്രൻ ,കെ എം.സുരേഷ്, അർഷിന എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം കെ. കുഞ്ഞമ്മദ് സ്വാഗതവും ട്രഷറർ .സി.നാരായണൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.