Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തർതീൽ ഗ്രാന്റ് ഫിനാലെ: ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥി

28 Mar 2025 10:59 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷണൽ തർതീലിൽ പ്രമുഖ പ്രഭാഷകൻ ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും. ഇന്ന് മാർച് 28, വെള്ളിയാഴ്ച വാദീകബീർ മസ്കറ്റ് ടവറിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തെ 11 സോണുകളിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുക്കുക. 

തർതീലിൻ്റെ ഭാഗമായി നടക്കുന്ന ഖുർആനിക് റേംസിൽ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സാദിഖ് സഖാഫി പെരിന്താറ്റിരി പങ്കെടുക്കും.

വിശുദ്ധ ഖുർആൻ പഠനവും പാരായണ പരിശീലനവും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സംഘടിപ്പിക്കുന്ന 'തർതീൽ -' ഖുർആൻ പാരായണ മത്സരത്തിന്റെ എട്ടാം പതിപ്പ് ജി സി സി രാജ്യങ്ങൾക്ക് പുറമെ ഇംഗ്ലണ്ട്, ഈജിപ്ത്, ഓസ്‌ട്രേലിയ, ജർമ്മനി, സ്കോട്‌ലൻഡ് തുടങ്ങിയ 20 രാഷ്ട്രങ്ങളിൽ നടന്നു വരികയാണ്.

പ്രവാസി വിദ്യാര്‍ഥി യുവ - ജനങ്ങൾക്ക് ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുകയും പവിത്ര ഗ്രന്ഥത്തിന്റെ ദാർശനിക സൗന്ദര്യം പകർന്ന് നൽകുവാനുമാണ് തർതീൽ സംഘടിപ്പിക്കുന്നത്.

കിഡ്സ്, ജൂനിയർ, സീനിയർ, സെക്കണ്ടറി, സൂപ്പർ സീനിയർ, ഹാഫിള് വിഭാഗങ്ങളിൽ തിലാവത്, ഹിഫ്ള്, ക്വിസ്, രിഹാബുൽ ഖുർആൻ, ഇസ്മുൽ, ജലാല, മുബാഹസ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആർ എസ് സി യൂനിറ്റ് ഒഡീഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ സെക്ടർ, സോൺ തല മത്സരങ്ങളിൽ മാറ്റുരച്ചാണ് നാഷനൽ തർതീലിലേക്ക് യോഗ്യത നേടുന്നത്. മസ്കറ്റ്, സലാല, നിസ്‌വ, ബൗഷർ, സീബ്, ബർക, ഇബ്ര, സൊഹാർ, ബുറൈമി, ജഅലാൻ, സൂർ എന്നീ സോണുകളിൽ നിന്ന് തിരഞ്ഞെടുത്ത മത്സരാർത്ഥികളാണ് ഒമാൻ നാഷനൽ ഗ്രാൻറ് ഫിനാലെയിൽ മാറ്റുരക്കുന്നത്.

 മത സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ ബഹു. ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തും.


✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News