Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എൻ.ഡി.പി ഗുരുദേവ ദർശനത്തിലൂടെ ഒരു യാത്ര എന്ന പേരിൽ ഗുരുദേവ ദർശന പഠന യജ്ഞം നടത്തി

17 Sep 2025 18:45 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 171-ംമത് തിരു ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ ഗുരുദേവ ദർശനത്തിലൂടെ ഒരു യാത്ര എന്ന പേരിൽ ഗുരുദേവ ദർശന പഠന യജ്ഞം നടത്തി. 

പൂജനീയനായ മുൻ ശിവഗിരി മഠാധിപതിയും, മുൻ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻ്റും ചേവണ്ണൂർ ഗുരുദേവ തൃപ്പാദ ഗുരുകുലം മുഖ്യ കാര്യദർശിയും ഇന്ത്യാ മഹാരാജ്യം പത്മശ്രീ നൽകി ആദരിച്ച ഏക ഗിവഗിരി മഠാധിപതി കൂടിയായി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമി അവർകളുടെ മുഖ്യ കാർമ്മികത്വത്തിൽ സെപ്തംബർ - 13- ശനിയാഴ്ച വൈകിട്ട് മസ്ക്കറ്റ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഹാളിൽ വച്ചാണ് ഗുരുദേവ ദർശന പഠന യജ്ഞം നടത്തിയത്. 

വൈകിട്ട് 5.30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രാംഗണത്തിൽ എത്തിച്ചേർന്ന ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ കൺവീനർ ജി . രാജേഷ് പാദപൂജ നടത്തി. കോർ കമ്മിറ്റി അംഗങ്ങളായ ബി.ഹർഷകുമാർ,ഡി. മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ റ്റി.എസ് വസന്തകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ചെയർമാൻ എൽ. രാജേന്ദ്രൻ പൂർണ്ണകുഭം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് വിശുദ്ധാനന്ദ സ്വാമികളെ മസ്ക്കറ്റ് പഞ്ചവാദ്യസംഘത്തിൻ്റെ മേള അകമ്പടിയോടെ ക്ഷേത്രഹാളിലേയ്ക്ക് ആനയിക്കപ്പെട്ടു.

യജ്ഞത്തിൻ്റെ ഭാഗമായി ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ വിരചിതമായ ഹോമമന്ത്രം കൊണ്ടുള്ള സർവൈശ്വര്യ പൂജ നടന്നു. മസ്ക്കറ്റിൻ്റെ മണ്ണിൽ ആദ്യമായിട്ട് നടന്ന ഹോമന്ത്രാർച്ചനയിൽ നിരവധി വനിതകൾ പങ്കെടുത്തു. ഇത്രയും ധന്യമായ ഒരു പൂജയിൽ പങ്കെടുക്കുവാനായത് തൻ്റെ മസ്ക്കറ്റ് ജീവിതത്തിലെ ഭാഗ്യ നിമിഷങ്ങൾ ആയി കാണുന്നുവെന്നും ഇത് സംഘടിപ്പിച്ച എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ ഭാരവാഹികളോട് നന്ദി സൂചിപ്പിക്കുന്നുവെന്നും 30 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന ശ്രീമതി ഉഷാ സുഗതൻ അഭിപ്രായപ്പെട്ടു.

യജ്ഞത്തിനോട് അനുബന്ധിച്ച് ശ്രീ നാരായണ ഭജൻ സമിതിയുടെ ഗുരുദേവനാലും, തൃപ്പാദങ്ങളുടെ ശിഷ്യൻമാരാലും വിരചിതമായ കൃതികൾക്ക് പ്രസിദ്ധ വാദ്യ വിദഗ്ധനായ ശ്രീ സുനിൽ കൈതാരത്തിൻ്റെ നേതൃത്വത്തിൽ സംഗീതം നൽകി നടന്ന ഭക്തിഗാനസുധ വേറിട്ട അനുഭവമായി.

ഭക്തിഗാനസുധയിൽ കലാകാരൻമാരായ പ്രദീപ്, സുരേഷ് ഹരിപ്പാട്, രാജീവ് മേനോൻ, റ്റി.ആർ.ഉള്ളന്നൂർ, വിഷ്ണു, ശ്രീഹരി ശ്യാം, എന്നിവരെ ക്കൂടാതെ, ഗായികമാരായ ബബിത ശ്യാം, ഡ്രീംഷാ ബ്ലസ്സൻ, ഷോണാ രാജേഷ് എന്നിവരും പങ്കെടുത്തു.

ജാതിക്കും മതത്തിനും അതീതമായ പ്രവാചകനായിരുന്നു ശ്രീ നാരായണ ഗുരുദേവനെന്നും അത് സ്വജീവിതത്തിൽ പകർത്തുവാൻ നമ്മൾ ഒരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും, ഗുരുവിനെക്കുറിച്ച് അറിയുവാനും ഗുരുവിൻ്റെ ദർശനത്തെ ഓരോ വ്യക്തികളുടെയും സമുഹത്തിൻ്റെയും ജീവിത പന്ഥാവിൽ എത്തിക്കുക എന്ന കർത്തവ്യമാണ് എസ്.എൻ.ഡി.പി ഒമാൻ യൂണിയൻ സംഘടിപ്പിച്ച ഈ യജ്ഞത്തിലുടെ സാധിച്ചതെന്നും, ഇനിയും ഇതു പോലുള്ള ജ്ഞാന യജ്ഞങ്ങൾ സംഘടിപ്പിക്കുവാൻ SNDP യോഗം ഒമാൻ യൂണിയന് കഴിയുമാറാകട്ടെയെന്നും ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമി അവർകൾ ആശംസിച്ചു.

ഈ യജ്ഞം ഒരു വൻ വിജയമാക്കി തീർത്ത ഒമാനിലെ ശ്രീനാരായണീയരോടും അതിലേയ്ക്ക് യത്നിച്ച എല്ലാ ശാഖാ ഭാരവാഹികളോടും എക്സിക്യൂട്ടീവ് മെമ്പേഴ്സിനോടും എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ ഭാരവാഹികൾ നന്ദി അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News