Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 19:36 IST
Share News :
മസ്കറ്റ്: ഒമാനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ സ്മൃതി മസ്കറ്റും എം ഇ എസ് പൊന്നാനി കോളേജ് അലുമിനി അസോസിയേഷൻ "OMESPA" യും സംയുക്തമായി സംഘടന സ്ഥാപകനും, മുൻ പ്രസിഡൻ്റുമായ ശിഹാബ് ഉളിയത്തെലിനു യാത്രയയപ്പ് നൽകി.
പ്രസിഡൻ്റ് നബീലിന്റെ അധ്യക്ഷതയിൽ റൂവി ഹഫ ഹൌസ് ഹോട്ടലിൽ വെച്ചുനടന്ന യാത്രയയപ്പ് സംഗമത്തിൽ സ്മൃതി മസ്കറ്റിന്റെയും ഒമസ്പയുടേയും ഒട്ടനവധി അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സിറാജ് സ്വാഗതം നിർവഹിച്ചു സ്മൃതി മസ്കറ്റ് അംഗം സോമശേഖരൻ, മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ പ്രഭാഷണം നടത്തി, ഷാനവാസ്, ഷമീർ എന്നിവർ ചേർന്ന് മൊമെൻ്റോ സമ്മാനിച്ചു, ഷംസീർ നന്ദിയും പറഞ്ഞു.
ഒമസ്പയുടേയും സ്മൃതി മസ്കറ്റിൻ്റെയും അംഗങ്ങളായ നിസാർ, ലിഗേഷ്, ജിജോ, ഉണ്ണി, അഷ്‌റഫ്, ഫൈസൽ, നൗഷാദ്, റാസിഖ് എന്നിവർ ആശംസകൾ അറിയിച്ചു.
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.