Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 01:21 IST
Share News :
മസ്‌കറ്റ്: എസ് എം സി എ ഫുട്‌ബോൾ ടൂർണമെൻ്റ് 2025-ലെ സീനിയർ വിഭാഗത്തിൽ, എസ്എംസിഎ- എ ടീംമം, ജൂനിയർ വിഭാഗത്തിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയും ചാമ്പ്യൻഷിപ്പ് കിരീടം നേടി.
മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ടീമുകളും ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ചു. ടൂർണമെൻ്റിൽ എട്ട് സീനിയർ ടീമുകളും ആറ് ജൂനിയർ ടീമുകളും പങ്കെടുത്തു. സീനിയേഴ്‌സ് വിഭാഗത്തിൽ റൂവി സെൻ്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയും മസ്‌കറ്റ് സെന്റ് എഫ്രേം ക്‌നാനായ പള്ളിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജൂനിയർ വിഭാഗത്തിൽ എസ്എംസിഎയുടെ ബി ടീം ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സീനിയേഴ്‌സിൻ്റെ സെമി ഫൈനലിലെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പുറത്തായ ഗാലാ മോർത്ത് സ്‌മുനി ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ടീമിന് ഫെയർ പ്ലേ അവാർഡ് ലഭിച്ചു
ആരോൺ സജീവ്, എൽവിൻ, ബെന്നറ്റ് സൈമൺ, ഇമ്മാനുവേൽ, സ്റ്റീവൻ ബിനോയ് എന്നിവരെ എമേർജിങ് കളിക്കാരായും, സോജി പി ജോൺ, അലൻ ജോൺ എന്നിവരെ ബെസ്‌ററ് ഗോൾ കീപ്പർമാരായും, ലിൻസൺ, അലൻ ബിനു എന്നിവരെ ബെസ്‌ററ് ഡിഫെൻഡർമാരായും പ്രിനു, ഇസിദോർ ബിജു എന്നിവരെ ബെസ്‌ററ് ഫോർവേഡുകളായും ബേസിൽ, അമിത് അജി എന്നിവരെ ബെസ്ററ് പ്ലയേഴ്സ‌് ആയും തിരഞ്ഞെടുത്തു
ജോച്ചൻ ഡൊമിനിക് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്‌തു. ഫാ. ജോർജി ജോൺ ഫാ. ബിജു വർഗീസ് വലിക്കോടത്ത് എന്നിവർ സന്നിഹിതരായിരുന്നു. സമാപന ചടങ്ങിൽ എസ് എം സി എ ഡയറക്‌ടർ ഫാ. ജോർജ് വടുക്കൂട്ട്, ഫാ. ലിജോ ജെയിംസ് എന്നിവർ വിജയികൾക്ക് ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. പരിപാടി മികച്ച വിജയമാക്കിയ എല്ലാ ടീമുകൾക്കും കാണികൾക്കും ഫാ. ജോർജ്ജ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
എസ്എംസിഎ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഈ ആദ്യപതിപ്പ് സഭാസമൂഹങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിനു കാരണമായി എന്ന് വിലയിരുത്തപ്പെട്ടു. കൺവീനർമാരായ ജിജോ കടന്തോട്ട്, ഗോഡ്വിൻ ജോസഫ്, പ്രിൻസ് തോമസ്, ബിജു വർക്കി, ജോർജ്ജ് നാംപറമ്പിൽ, ടോണി സോജൻ, ലിജീഷ് ജോസ്, ബിബിൻ ജേക്കബ് എന്നിവർ നേത്യത്വം നൽകി.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.