Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 18:52 IST
Share News :
സോഹാർ: ഷിനാസ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഷിനാസ് മാളിൽ (എക്കോ മാർട്ട്) വെള്ളിയാഴ്ച്ച വൈകുന്നേരം 4 മുതൽ 9 മണിവരെയായിരുന്നു മെഡിക്കൽ ക്യാമ്പ്. പ്രവാസിമലയാളികൾ ഉൾപ്പെടെ 287 പേർ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തുകയുണ്ടായി.
കാർഡിയോളജി , ഇന്റെർണൽ മെഡിസിൻ , ഗ്യനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.
സാംസ്‌കാരിക വേദി സെക്രട്ടറി ഷാജിലാൽ സഹ്യാദ്രി, പ്രസിഡന്റ് ശ്രീജിത്ത്, ഏരിയാ കമ്മിറ്റി അംഗം നിഷാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ വിജയൻ , ഷാജൻ , ഗോപാലകൃഷ്ണൻ , അനീഷ്മോൻ , മനോജ് , രാജു , സുരേഷ്, റിജോ, മണികണ്ഠൻ , ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ബാത്തിനാ സാംസ്‌കാരിക വേദി ഭാരവാഹികളായ തമ്പാൻ തളിപ്പറമ്പിൽ , സിറാജ് തലശ്ശേരി , ഷാജഹാൻ താഴത്തുവീട്ടിൽ , മജീദ് , സുരേഷ് , അഭിലാഷ് , ശെന്തിൽ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
ക്യാമ്പ് വൻവിജയമാക്കിയ സാംസ്‌കാരിക വേദി പ്രവർത്തകരെ ബാത്തിനാ സാംസ്‌കാരിക വേദി ഏരിയാ സെക്രട്ടറി തമ്പാൻ തളിപ്പറമ്പ്, പ്രസിഡന്റ് സിറാജ് തലശ്ശേരി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.