Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാക്കിസ്ഥാൻ സ്വദേശിയായ ഷഹ്‌സാദ് ഖാനെ അമിറാത്ത് മലയാളി അസോസിയേഷൻ ആദരിച്ചു

02 Apr 2026 14:21 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ബർക്കയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിനിടെ ജീവൻ പണയപ്പെടുത്തി രണ്ട് മലയാളികളെ രക്ഷിച്ച പാക്കിസ്ഥാൻ സ്വദേശിയായ ഷഹ്‌സാദ് ഖാനെ അമിറാത്ത് മലയാളി അസോസിയേഷൻ ആദരിച്ചു

കനത്ത മഴയെ തുടർന്ന് ബർക്കയിലെ വാദിയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ സഞ്ചരിച്ച വാഹനം പാലത്തിനരികിൽ കുടുങ്ങുകയായിരുന്നു. അതീവ അപകടകരമായ സാഹചര്യത്തിൽ, ദേശ-ഭാഷ വ്യത്യാസങ്ങൾ മറന്ന് മനുഷ്യത്വം മുൻനിർത്തിയാണ് പാകിസ്ഥാൻ സ്വദേശിയായ ഷഹ്‌സാദ് ഖാൻ ധൈര്യമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. തന്റെ ജീവൻപോലും പരിഗണിക്കാതെ നടത്തിയ ഇടപെടലിലൂടെ അദ്ദേഹം ഇരുവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു. മനുഷ്യാവബോധത്തിന്റെയും ധൈര്യത്തിന്റെയും മികച്ച മാതൃകയായി ഈ പ്രവർത്തനം വിലയിരുത്തപ്പെട്ടു.

ഇതിനിടെ, ഈ അസാധാരണ സേവനത്തെ മാനിച്ച് അമിറാത്ത് മലയാളി അസോസിയേഷൻ ഷഹ്‌സാദ് ഖാനെ ആദരിച്ചു. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ അദ്ദേഹത്തെ അനുമോദിച്ച്, ഇത്തരം മനുഷ്യത്വ പ്രവർത്തനങ്ങൾ സമൂഹത്തിന് പ്രചോദനമാണെന്ന് വ്യക്തമാക്കി.

പ്രസിഡന്റ് അഹ്മദ് എജി, സെക്രട്ടറി സജു രാഘവൻ, കോർഡിനേറ്റർ യാസർ നാദാപുരം എന്നിവരടക്കം നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. അപകടസാഹചര്യങ്ങളിൽ മനുഷ്യജീവിതത്തിന് മുൻ‌തൂക്കം നൽകുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിന് മാതൃകയാണെന്നും അവർ പറഞ്ഞു.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് അഹ്മദ് എജി, സെക്രട്ടറി സജു രാഘവൻ, കോർഡിനേറ്റർ യാസർ നാദാപുരം, കമറുദ്ദീൻ,റാസിക് വള്ളുവശ്ശേരി,

ഷമീം എന്നിവർ ചേർന്ന് ഷഹ്‌സാദ് ഖാനെ അനുമോദിച്ചു.

അപകടസാഹചര്യങ്ങളിൽ മനുഷ്യജീവിതത്തിന് മുൻ‌തൂക്കം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.

Follow us on :

More in Related News