Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാലയിലുള്ള ലോക സഞ്ചാരികളെ സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌ ആദരിച്ചു

07 Apr 2026 00:53 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാലയിലുള്ള സഞ്ചാരികളായ മലയാളികളുടെ കൂട്ടായ്മ 'സലാല ട്രാവലേഴ്സ്‌ ക്ലബ്ബ്‌' സലാലയിലുള്ള ഇരുപതോളം വരുന്ന മലയാളി സഞ്ചാരികളെ ആദരിച്ചു.

അൽ-സാദ ടോപാസ്‌ റസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങ്‌ എംമ്പസി കൗൺസിൽ മെമ്പറായ ഡോ. :സനാദനൻ ഉദ്ഘാടനം ചെയ്തു. റസൽ മുഹമ്മദ്‌, ഹുസൈൻ കാച്ചിലോട്‌ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

ട്രാവലേഴ്സ്‌ ക്ലബ്ബിന്റെ ശിൽപ്പികളായ സിറാജ്‌ സിദാൻ, ബാബു സിദ്ദീഖ്‌, ഫറൂഖ്‌ സലാല, ശിഹാബ്‌ ആലടി, ഉസ്മാൻ സൈവാൻ, അനസ്‌ പോപ്സ്‌ എന്നിവർ നേതൃത്വം നൽകി.

ജംഷാദ്‌ അലി നിയന്ത്രിച്ച പരിപാടികൾ ഫമീറ അവതാരികയായിരുന്നു. ചടങ്ങിൽ നൗഷാദ്‌ കുളങ്ങര, അബ്ദുൾ സലഫി, റിയാസ്‌ അഹ്‌മദ്‌, ശിജു ശശിധരൻ, ജാഫർ, നാഫിഹ്‌, സൂപ്പി, ആശിഖ്‌, ജോർജ്ജ്‌ കുട്ടി, റിനാസ്‌, ഫർഹാ ഫിറോസ്‌, അരുൺ സബാസ്റ്റ്യൻ, സമീർ, ബൻഷാദ്‌, അബ്ദുല്ലാ ആയാട്ട്‌, ജംഷാദ്‌ അലി, അൻസാർ മുഹമ്മദ്‌, അഹ്‌മദ്‌ കബീർ തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു.

Follow us on :

More in Related News