Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2025 02:48 IST
Share News :
മസ്‌കറ്റ്: വർത്തമാന യുഗത്തിലെ യുവസമൂഹം സക്രിയമാവണമെന്നും, ലഹരിക്കും മറ്റു അധാർമ്മികതകൾക്കുമെതിരെ ധാർമ്മിക കോട്ട തീർക്കണമെന്നും ആർ. എസ്. സി ഒമാൻ നാഷനൽ യൂത്ത് കൺവീൻ അഭിപ്രായപെട്ടു.
'താളം തെറ്റില്ല' എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വരുന്ന മെമ്പർഷിപ്പ് കാമ്പയിൻ പ്രവർത്തങ്ങളുടെ സമാപനമായാണ് യൂത്ത് കൺവീൻ സംഘടിപ്പിച്ചത്. ഒമാനിലെ 11 സോണുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികൾ പങ്കെടുത്ത യൂത്ത് കൺവീൻ നാഷനൽ ചെയർമാൻ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു, ഡിസൈൻ ലാബ്, ഡിസിപ്ലിനറി ഫോറം, കസ്റ്റോഡിയൻഷിപ്പ്, റീ ഓർഗാനൈസേഷൻ തുടങ്ങിയ വിവിധ സെഷനുകളായി നടന്ന യൂത്ത് കൺവീൻ ഐ.സി.എഫ് ഇൻറർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഉദ്ഘാനം ചെയ്തു.
കെ.സി.എഫ് ഇൻറർ നാഷനൽ ജനറൽ സെക്രട്ടറി ഇഖ്ബാൽ, ഐ.സി.എഫ് നാഷനൽ സെക്രട്ടറി ശഫീഖ് ബുഖാരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആർ.എസ്.സി ഗ്ലോബൽ പ്രതിനിധികൾ മൊയ്തീൻ ഇരിങ്ങല്ലൂർ, നിശാദ് അഹ്സനി, ഷഫീഖ് കണ്ണപുരം,, ഹുദൈഫ തലശ്ശേരി, അബ്ബാദ് ചെറൂപ്പ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പ്രസ്തുത കൺവീനിൽ 2025 -26 വർഷത്തേക്കുള്ള ഒമാൻ നാഷനൽ കമ്മറ്റിയെ പ്രഖ്യാപിച്ചു.
ഭാരവാഹികളായി ചെയർമാൻ വി. എം ശരീഫ് സഅദി മഞ്ഞപറ്റ, ജനറൽ സെക്രട്ടറി അർഷാദ് മുക്കോളി, എക്സിക്യൂട്ടീവ് സെക്രട്ടറി ശിഹാബ് പയ്യോളി. സെക്രട്ടറി മാരായി മിസ്ഹബ് കൂത്തുപറമ്പ്, അൻവറുദ്ധീൻ കരുളയി, മുസ്തഫ വടക്കേക്കാട്, അബ്ദുൽ റഷീദ് മഞ്ചേശ്വരം, ശിഹാബ് കാപ്പാട്, സമീർ ഹുമൈദി ആറളം, അഫ്സൽ പുളുക്കൂൽ പരിയാരം, സിയാദ് പുന്നപ്ര, ഷുഹൈബ് അഹ്മദ് മോങ്ങം, മുഹമ്മദ് കാഞ്ഞിരോട് എന്നിവരെ തിരഞ്ഞെടുത്തു. മുനീബ് ടി.കെ സ്വാഗതവും അർഷാദ്, നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.