Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2026 09:18 IST
Share News :
വൈകിട്ട് നടന്ന ചടങ്ങിൽ റോട്ടേറിയൻ ഡോ. വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി റോട്ടേറിയൻ നവീൻ എം. കെ. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് റോട്ടേറിയൻ വിജയ് പി. നെഗന്ധി വിവടവാങ്ങൾ പ്രസംഗം നടത്തി. തുടർന്ന് ടിടിഎൻ. ഡോ. ഗിരീഷ് വാര്യർ പുതിയ പ്രസിഡന്റിനെ പരിചയപ്പെടുത്തി. വിജയ് പി. നെഗന്ധി സ്ഥാനചിഹ്നം കൈമാറിയതോടെ പി. വി. ഹമീദ് ഔദ്യോഗികമായി പ്രസിഡന്റായി ചുമതലയേറ്റു. ഇമീഡിയറ്റ് പാസ്റ്റ് പ്രസിഡന്റിന്റെ സ്ഥാനാരോഹണവും ചടങ്ങിൽ നടന്നു.
സ്ഥാനമേറ്റ ശേഷം പി. വി. ഹമീദ് ക്ലബിന്റെ പുതിയ പ്രവർത്തന ദിശകളും സേവന പദ്ധതികളും അവതരിപ്പിച്ചു.
തുടർന്ന് 2026–27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും നടന്നു.
ചടങ്ങിൽ മുഖ്യാതിഥിയായ റോട്ടേറിയൻ ദീപക് കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. ഡി.ഡി.സി. ധനേഷ്, അസിസ്റ്റന്റ് ഗവർണർ ഡോ. സുനിൽ രാജേന്ദ്രൻ, ജി.ജി.ആർ. അഡ്വ. മുസ്തഫ, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് വെസ്റ്റ് പ്രസിഡന്റ് സന്ദീപ് കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മുഖ്യാതിഥിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി റോട്ടേറിയൻ രാമചന്ദ്രൻ പി. വി. നന്ദി രേഖപ്പെടുത്തിയതോടെ സ്ഥാനാരോഹണ ചടങ്ങ് സമാപിച്ചു.
Follow us on :
More in Related News
Please select your location.