Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് സ്വദേശി ഹിമാചൽപ്രദേശിൽ അന്തരിച്ചു

15 Nov 2026 18:07 IST

NewsDelivery

Share News :

കോഴിക്കോട്: അബ്ദുൽ ഗഫൂർ പാറക്കണ്ടിയുടെ (എക്സ് കുവൈറ്റ്) മകൻ പയനിങ്ങൽ ഒമർ ഫായിസ് (39) ഹിമാചൽ പ്രദേശിൽ അന്തരിച്ചു.

എഞ്ചിനീയർ പയനിങ്ങൽ അബൂബക്കറാണ് വലിയുപ്പ. മാതാവ്: പയനിങ്ങൽ സമീമ. ഭാര്യ: നാഫില (കുവൈറ്റ്, എം. സൺസ് ഫാബ്രിക് ഉടമ ഷംശുദ്ദീന്റെ മകൾ). മക്കൾ: ഐദീൻ ഒമർ ഫായിസ്, എസിൽ ഒമർ ഫായിസ്.

സഹോദരങ്ങൾ: ഇൽദ്ദീസ് ഗഫൂർ, ഹയ്ഫ ഗഫൂർ (ഇരുവരും കുവൈറ്റ്). സഹോദരി ഭർത്താവ്: ഫാദൽ മുസ്തഫ (കുവൈറ്റ്).

മയ്യത്ത് കുണ്ടുങ്ങൽ പാലാട്ട് വില്ലാസിലെ 'ഹയ്ഫാസ്' വസതിയിൽ എത്തിക്കും. സമയം പിന്നീട് അറിയിക്കുന്നതാണ്.

Follow us on :

More in Related News