Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഞ്ചി. പി. മമ്മദ് കോയ കസാക്കിസ്ഥാനിൽ അന്തരിച്ചു

04 Nov 2026 21:04 IST

Fardis AV

Share News :


കോഴിക്കോട് : മുസ്ലിം സർവ്വീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചി. പി. മമ്മദ് കോയ (70) കസാക്കിസ്ഥാനിൽ അന്തരിച്ചു. ബിൽടെക് കൺസ്‌ട്രഷൻ സ് മാനേജിംഗ് ഡയറക്ടറാണ്

ലെൻസ് ഫെഡ് മുൻ സംസ്ഥാന പ്രസിഡണ്ടും സിയസ്കൊ മുൻ പ്രസിഡണ്ടും സിയസ്കൊ യത്തീം കെയർ ചെയർമാനുമായിരുന്നു.

മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി

(മിഷി)ൻ്റെ വൈസ് ചെയർമാനാണ്.

റോട്ടറി ഇൻ്റർനേഷനൽ സൗത്തിൻ്റെ മുൻ പ്രസിഡണ്ടാണ്.

കേരളത്തിലെ

എൻഞ്ചിനിയേഴ്

സിൻ്റെ സംഘടനയായ ലെൻസ്ഫെഡിൻ്റെ പ്രവർത്തകരുടെ കൂടെ കസാഖിസ്ഥാനിൽ സന്ദർശത്തിന് ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട് നിന്ന് പോയത്.

പരേതനായ പലോറ കുഞ്ഞഹമ്മദിൻ്റെയും മുല്ല വീട്ടിൽ ഫാത്തിമയുടെയും മകനാണ്.

ഭാര്യ: പാലപ്പറമ്പിൽ സെലീന.

മക്കൾ: പി. മുംസിന, മുംഷാന (ഖത്തർ), മുംഷാദ്.

മരുമക്കൾ: മുഹമ്മദ് ഷമീർ, നബീൽ, നാഫിയ.

സഹോദരങ്ങൾ: കദീജ, നബീസ, ബീരാൻ കോയ, ആമിന, ഇസ്മായിൽ.

'ഹജ്ജ് യാത്ര ഓർമ്മകൾ അനുഭവങ്ങൾ', .'ഉസ്ബക്കിസ്ഥാനിലെ മുന്തിരി വള്ളികൾ' എന്നി പുസ്തകങ്ങളുടെ രചയിതാവാണ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി കസാക്കി സ്ഥാനിൽ നിന്ന് മൃതദേഹം വെള്ളിയാഴ്ചയോടെ കോഴിക്കോട്ടെത്തിക്കും.

എഫ് ബി യിൽ സുഭാഷികം എന്ന ദൃശ്യ മാധ്യമ കോളം ചെയ്യുന്നുണ്ട് ഇദ്ദേഹം .

Follow us on :

More in Related News