Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 20:46 IST
Share News :
ചാവക്കാട്:എസ്ഡിപിഐ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട ചാവക്കാട് മണ്ഡലം 129-ാം ബൂത്ത് പ്രസിഡന്റ് ആയിരുന്ന പുന്ന നൗഷാദിന്റെ 7-ാം രക്തസാക്ഷിത്വ വാർഷിക ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ സി.എ.ഗോപപ്രതാപൻ,എം.വി.ഹൈദ്രാലി,കെ.ഡി.വീരമണി,കെ.പി.ഉമർ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി.കൃഷ്ണൻ,യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ്,പി.വി.ബദറുദ്ദീൻ,സി.മുസ്താക്കലി,ബീന രവിശങ്കർ,അനിത ശിവൻ,റെജീന അസീസ്,എച്ച്.എം.നൗഫൽ തുടങ്ങിയവർ സംസാരിച്ചു.ചാവക്കാട് മണത്തല മുല്ലത്തറ സെന്ററിൽ നിന്ന് അനുസ്മരണ റാലിക്ക് മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണികൃഷ്ണൻ കാര്യാട്ട്.കെ.ജെ.ചാക്കോ,കെ.നവാസ്,സി.എസ്.സൂരജ് ഇർഷാദ് ചേറ്റുവ,നൗഷാദ് തെക്കുംപുറം,ബ്ലോക്ക് ഭാരവാഹികളായ കെ.എച്ച്.ഷാഹുൽഹമീദ്,ഒ.കെ.ആർ.മണികണ്ഠൻ,എം.എസ്.ശിവദാസ്,സുധീർ പുന്ന,കെ.വി.രാജുദ്ദീൻ,അനീഷ് പാലയൂർ,കെ.എം.ശിഹാബ്,മൂക്കൻ കാഞ്ചന,ഘോഷ് ഏങ്ങണ്ടിയൂർ,പി.എ.നാസർ,കെ.പി.ഉദയൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.