Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2026 21:26 IST
Share News :
ചാവക്കാട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം 2047 എന്ന സങ്കൽപ്പത്തെ മുൻനിർത്തി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "സ്വപ്നഭാരതം" ചിത്രരചനാ മത്സരം ശ്രദ്ധേയമായി.പരിപാടി ബിജെപി ചാവക്കാട് പടിഞ്ഞാരൻ മേഖല പ്രസിഡന്റ് പ്രമോദ് ശങ്കരൻ ഉദ്ഘാടനം ചെയ്തു.മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.വേലായുധകുമാർ നിർവഹിച്ചു.വിദ്യാർത്ഥികളിൽ രാജ്യസ്നേഹവും സർഗാത്മകതയും വളർത്തുന്നതിനും വികസിത ഭാരതം എന്ന ആശയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.ബിജെപി ചാവക്കാട് മണ്ഡലം സെക്രട്ടറി സുഗന്ധവേണി,മേഖല വൈസ് പ്രസിഡന്റ് കെ.കെ.പ്രകാശൻ,ജെൻസ് സെക്രട്ടറി വിഷ്ണുരാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.