Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യം

14 Oct 2026 17:17 IST

np shakeer

Share News :

_പിണറായി ഔദ്യോഗിക യാത്രകള്‍ക്കു പുറമെ സ്വകാര്യമായും ചികിത്സയ്ക്കായും പോയി; കൈപ്പറ്റിയത് 1.15 കോടി_


തിരുവനന്തപുരം: പത്ത് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ പിണറായി വിജയന്‍ നടത്തിയത് 30 വിദേശയാത്രകള്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കും ചികിത്സയ്ക്കുമെല്ലായി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഈ യാത്രകളുമായി ബന്ധപ്പെട്ട വിമാനക്കൂലി ഇനത്തില്‍ പിണറായി വിജയനും ഭാര്യ കമലയും പെഴ്‌സനല്‍ അസിസ്റ്റന്റ് വി.എം സനീഷും ചേര്‍ന്ന് 1.15 കോടി രൂപ കൈപ്പറ്റിയതായും കണക്കുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. 

2016 മുതല്‍ 2026 വരെയുള്ള യാത്രകളുടെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ മൂന്നു യാത്രകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു. മൂന്നു തവണ ചികിത്സയ്ക്കായി അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. യുഎഇ, ബഹ്റൈന്‍, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, നോര്‍വെ, ക്യൂബ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും പിണറായി വിജയന്റെ വിദേശയാത്രാ പട്ടികയിലുണ്ട്.

2018 ജൂലൈ 9 മുതല്‍ 17 വരെ പിണറായി വിജയന്‍ അമേരിക്കയിലും 2024 മേയ് 6 മുതല്‍ 12 വരെ ഇന്തോനീഷ്യാക്കിലും 12 മുതല്‍ 18 വരെ സിംഗപ്പൂരിലും 19 മുതല്‍ 21 വരെ യുഎഇയിലും സ്വകാര്യസന്ദര്‍ശനം നടത്തിയിട്ടുണ്ട്. യുഎഇ, ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, നോര്‍വെ, ക്യൂബ, സൗദി, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയത്. 2016-21 കാലത്ത് പിണറായി വിജയനും സുനീഷിനും യുഎഇ, യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ വിമാനക്കൂലിയായി 12,91,681 രൂപയും 2021-26 കാലത്ത് പിണറായി, കമല, സുനീഷ് എന്നിവര്‍ യുഎസ്, നോര്‍വെ, യുഎഇ, ക്യൂബ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് 1,02,47,400 രൂപയുമാണ് റീഇംബേഴ്‌സ് ചെയ്തത്.

മുന്‍ മന്ത്രിമാരുടെ വിദേശയാത്രകളുടെ കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. പി. പ്രസാദ് നടത്തിയ 11 യാത്രകളും കെ.ബി ഗണേഷ് കുമാറിന്റെ 10 യാത്രകളും വി.എസ്. സുനില്‍കുമാറിന്റെ ആറു യാത്രകളും സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കടകംപള്ളി സുരേന്ദ്രന്‍ 13 വിദേശയാത്രകള്‍ നടത്തി. എ.കെ. ബാലന്‍ ആറു യാത്രകള്‍ നടത്തിയപ്പോള്‍ കെ.ടി. ജലീല്‍ അഞ്ചു തവണ വിദേശത്തുപോയി. ഇ.പി. ജയരാജന്‍ ഏഴു യാത്രകള്‍ നടത്തിയപ്പോള്‍ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, തോമസ് ചാണ്ടി എന്നിവര്‍ ഓരോ വിദേശയാത്ര വീതമാണ് നടത്തിയത്. 



Follow us on :

More in Related News