Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 19:05 IST
Share News :
കോഴിക്കോട്: പി.എസ്. സിക്ക് ക്രൈംബ്രാഞ്ചിനെ ഭയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാലിക്കറ്റ് പ്രസ് ക്ലബ് മാധ്യമ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ഥികളേയും ജനങ്ങളേയും വിശ്വാസ്യത തകര്‍ത്ത ഒരു പി.എസ്.സി ഇതുവരെ ഉണ്ടായിട്ടില്ല. പലനിയമനത്തിലും ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ പി.എസ്. സി ചെയര്‍മാനും അംഗങ്ങളും വരുന്നില്ല. ഞങ്ങള്‍ അന്വേഷണത്തില്‍ അതീതരാണെന്ന നിലപാടിലാണ്.അവര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഭയപ്പെടുകയാണ്. ഒന്നും ഭയപ്പെടാനില്ലെങ്കില്‍ ആരുടെ മുന്നിലും അന്വേഷണത്തിന് തയ്യാറാണെന്ന ആര്‍ജ്ജവമാണ് പി.എസ്.സി കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ക്രൈംബ്രാഞ്ചിന് മുന്നില്‍ വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പി. അരവിന്ദാക്ഷൻ പുരസ്കാരം മാധ്യമം സീനിയർ കറസ്പോണ്ടൻ്റ് അനിരു അശോകനും തെരുവത്ത് രാമൻ പുരസ്കാരം മാതൃഭൂമി സീനിയർ സബ് എഡിറ്റർ സി. സജിത്ത്കുമാറും പി. ഉണ്ണികൃഷ്ണൻ പുരസ്കാരം 24 ന്യൂസ് സീനിയർ റിപ്പോർട്ടർ സമീർ സി. മുഹമ്മദും മുഷ്താഖ് സ്പോർട്സ് ജേണലിസം അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബനും മുഷ്താഖ് ഫോട്ടോഗ്രാഫി അവാർഡ് മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ ജിബിൻ ചെംബോലയും ഏറ്റുവാങ്ങി. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ജയന്ത് എം.എൽ.എ, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ്കുമാർ, മലയാള മനോരമ ബ്യൂറോ ചീഫ് ജയൻ മേനോൻ സംസാരിച്ചു. പ്രസ് ക്ലബ് ട്രഷറർ പി. പ്രജിത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത് സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്‌മ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.