Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ യൂത്ത് ലീഗ്; മന്ത്രിമാരുടെ ആഡംബരത്തിനെതിരെയും വിമർശനം

28 Sep 2026 08:50 IST

NewsDelivery

Share News :

അനാവശ്യ വിവാദങ്ങളിൽ അകപ്പെട്ടരുത്; മന്ത്രി KM ഷാജിയെ പരോക്ഷമായി ഉന്നം വെച്ച് യൂത്ത് ലീഗ് പ്രമേയം

പാലക്കാട്: സംസ്ഥാന സർക്കാരിനും മന്ത്രിമാരുടെ ആഡംബരത്തിനുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ടും സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. സർക്കാരിന്റെ നിഷ്‌ക്രിയത്വം ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ച തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നത്. വൈദ്യുതി പ്രതിസന്ധി സർക്കാരിന് വലിയ തിരിച്ചടിയായെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ജാഗ്രതാ നിർദ്ദേശം

സ്വന്തം മുന്നണിയിലെ നേതാക്കൾക്കും ജനപ്രതിനിധികൾക്കും യൂത്ത് ലീഗ് ജാഗ്രതാ നിർദ്ദേശവും നൽകി. മന്ത്രിമാരും ജനപ്രതിനിധികളും അനാവശ്യ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജനങ്ങളോട് അനീതി കാണിക്കുകയോ വഴിവിട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന മന്ത്രിമാരെയും ജനപ്രതിനിധികളെയും തുറന്നെതിർക്കാനും തിരുത്തിക്കാനും യൂത്ത് ലീഗ് മുന്നിലുണ്ടാകുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി. പ്രമേയത്തിലെ ഈ പരാമർശങ്ങൾ തദ്ദേശ വകുപ്പ് മന്ത്രി കെ. എം. ഷാജിയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Follow us on :

More in Related News