Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; അഞ്ച് പേർ കസ്റ്റഡിയിൽ

26 Sep 2026 23:32 IST

NewsDelivery

Share News :

വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയായിരുന്നു പ്രതിഷേധം; പൊലീസ് ബലം പ്രയോഗിച്ച് നീക്കി

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കുണ്ടറ മുളവനയിലെ പവിത്രം കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധമുണ്ടായത്. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയെത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലുൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയോടെ ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ മാർഗമാണ് അമിത് ഷാ കൊല്ലത്ത് എത്തിയത്. അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണവുമായി ബന്ധപ്പെട്ട് കുണ്ടറ മുളവനയിലെ പവിത്രം കൺവൻഷൻ സെന്ററിൽ നടന്ന 'സഹകരണത്തിലൂടെ സമൃദ്ധി' (സഹ്കാർ സേ സമൃദ്ധി) പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

പരിപാടിയിലേക്ക് പോകുന്നതിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

Follow us on :

More in Related News