Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 21:53 IST
Share News :
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേരള തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിലവിലെ ഭിന്നത വളരെ ഗുരുതരമാണെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷനിൽ ഭൂരിപക്ഷാഭിപ്രായം മാനിച്ചായിരിക്കണം തീരുമാനങ്ങൾ ഉണ്ടാകേണ്ടതെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ സുതാര്യത, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ ബാധിക്കുന്ന വിഷയങ്ങളാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സംശുദ്ധവുമായിരിക്കണമെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും മീണ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ, കേന്ദ്രസർക്കാരുമായും ഭരണകക്ഷിയുമായും തിരഞ്ഞെടുപ്പ് കമ്മീഷന് എന്താണ് ബന്ധമെന്ന ചോദ്യം ഉന്നയിച്ചു. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. സർക്കാരിന്റെയോ ഭരണകക്ഷിയുടെയോ സംരക്ഷണം കമ്മീഷന് ആവശ്യമില്ലെന്നും മുൻ കമ്മീഷണർമാരെല്ലാം ഈ നിലപാടാണ് പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാർ തന്നോട് ബിജെപി സ്ഥാനാർഥിയാകാൻ നിർദേശിച്ചുവെന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തലും ഗുരുതരമാണെന്ന് ടിക്കാറാം മീണ അഭിപ്രായപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ഗ്യാനേഷ് കുമാറിന് നല്ല ബന്ധമാണെന്നും ഇരുവരും പരസ്പരം സഹകരിക്കുന്നുണ്ടെന്നും മീണ ആരോപിച്ചു. മത്സരിക്കാനുള്ള ക്ഷണം നൽകിയെന്ന ആരോപണം നിലനിൽക്കെ ഗ്യാനേഷ് കുമാറിൽ നിന്ന് എങ്ങനെ നിഷ്പക്ഷത പ്രതീക്ഷിക്കാനാകുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.