Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 21:48 IST
Share News :
മലപ്പുറം : മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒക്ടോബർ 2 മുതൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ തീരുമാനം. ആശുപത്രിയിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി അഡ്മിറ്റ് സൗകര്യം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ദിവസം മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷയുടെ നേതൃത്വത്തിൽ നഗരസഭ ഭരണസമിതിയും ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കിടത്തി ചികിത്സ പുനരാരംഭിക്കാൻ തീരുമാനമായത്.
താലൂക്ക് ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയതിനെ തുടർന്ന് നിലവിൽ പരിമിതമായ കിടത്തി ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയിൽ ലഭ്യമായിരുന്നത്. നിലവിലുള്ള കെട്ടിടത്തിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ച് കിടത്തി ചികിത്സാ സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ, വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ, മുസ്തഫ, സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, അബ്ദുൽ മജീദ് പരി, മറിയുമ്മ ഷെരീഫ്, ആബിദ എട്ടുവീട്ടിൽ, കൗൺസിലർമാരായ കെ. കെ. ഉമ്മർ, അനിൽകുമാർ മാമ്പറ്റ, താലൂക്ക് ആശുപത്രി സൂപ്രണ്ട് അലിഗർ ബാബു തുടങ്ങിയവർ ആശുപത്രി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.
Follow us on :
More in Related News
Please select your location.