Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 15:24 IST
Share News :
കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇന്ത്യയിലെ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ കരിങ്കൊടി പ്രതിഷേധം കാര്യമായി എടുക്കുന്നില്ലെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരിങ്കൊടി കാണിച്ചോട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കണമെന്ന ഇന്റലിജൻസ് എഡിജിപിയുടെ നിർദേശത്തെക്കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ മുഖ്യമന്ത്രിക്ക് നൽകിയിരുന്ന അത്രയും സുരക്ഷ നിലവിലെ മുഖ്യമന്ത്രിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിനെതിരെ നടപടി ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കുടുംബബന്ധങ്ങളെ വരെ ബാധിക്കുന്ന തരത്തിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
Follow us on :
More in Related News
Please select your location.