Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിരങ്ങൾ… ഒരൊറ്റ ആരവം; ‘ആരവം 2026’ന് ഗംഭീര സമാപനം

28 Sep 2026 21:42 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവാസി മലയാളികളെ ഒരുമിച്ചണിനിരത്തി ഒമാൻ പ്രവാസി അസോസിയേഷൻ (OPA) സംഘടിപ്പിച്ച ഓണാഘോഷം ‘ആരവം 2026’ ഗംഭീരമായി സമാപിച്ചു.

വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി 11.30 വരെ നീണ്ടുനിന്നു. സംഗീതം, നൃത്തം, കോമഡി തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാൽ സമ്പന്നമായ ആഘോഷത്തിൽ ഒമാൻ പ്രവാസി അസോസിയേഷന്റെ കലാ-സാംസ്കാരിക വിഭാഗമായ ‘സംഗീതധ്വനി’യിലെ കലാകാരന്മാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ‘പാട്ട് ഫാമിലി’യും ആദ്യമായി ഒമാൻ വേദിയിലെത്തി.

മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബമ്പർ ചിരി’യിലൂടെ ജനപ്രീതി നേടിയ കോമഡി താരങ്ങളായ അനീഷ് കാവിൽ, ജിനു കോട്ടയം എന്നിവർ അവതരിപ്പിച്ച കോമഡി ഷോയും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. ചിരിയും സംഗീതവും നൃത്തവും നിറഞ്ഞ കലാപരിപാടികൾ കുടുംബസമേതം എത്തിയ പ്രവാസികൾക്ക് വേറിട്ട അനുഭവമായി.

ഒമാനിലെ പ്രമുഖ സംരംഭകനും സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ഗീവർഗീസ് യോഹന്നാനെ ചടങ്ങിൽ ഒമാൻ പ്രവാസി അസോസിയേഷൻ ആദരിച്ചു.

ഒമാന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി മലയാളികൾ കുടുംബസമേതം പങ്കെടുത്ത ‘ആരവം 2026’ ഓണത്തിന്റെ സ്നേഹവും സൗഹൃദവും പങ്കുവെച്ച വലിയൊരു പ്രവാസി സംഗമമായി മാറി. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് ആഘോഷത്തിൽ പങ്കെടുത്തത് പ്രവാസി സമൂഹത്തിലെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും നേർക്കാഴ്ചയായി.

ആഘോഷപരിപാടികൾക്കപ്പുറം പ്രവാസികൾക്ക് പ്രയോജനകരമായ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഒമാൻ പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ‘ആരവം 2026’ലെ വലിയ ജനപങ്കാളിത്തം കൂടുതൽ ഊർജം പകർന്നു.

ആയിരങ്ങൾ ഒരുമിച്ചെത്തി കലയും സംഗീതവും സൗഹൃദവും ആഘോഷമാക്കിയപ്പോൾ, ഒമാന്റെ മണ്ണിൽ ഓണത്തിന്റെ വലിയൊരു ആരവം തീർത്തുകൊണ്ട് ‘ആരവം 2026’ന് തിരശ്ശീല വീണു.

പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഒമാനിലെ പ്രവാസി സമൂഹത്തിനും ‘ആരവം 2026’ന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ഒമാൻ പ്രവാസി അസോസിയേഷൻ നന്ദി അറിയിച്ചു.


Follow us on :

More in Related News