Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ദിശ' (ജില്ലാ വികസന ഏകോപന-മേല്‍നോട്ട സമിതി) അവലോകന യോഗം ചേർന്നു

28 Sep 2026 22:09 IST

Jithu Vijay

Share News :

മലപ്പുറം : വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ജില്ലയിലെ 'ദിശ' (ജില്ലാ വികസന ഏകോപന-മേല്‍നോട്ട സമിതി) അവലോകന യോഗം ചേർന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന-ക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ജില്ലാ ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങളിൽ എം.പി സംതൃപ്തി രേഖപ്പെടുത്തി.


​കഴിഞ്ഞ യോഗത്തിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പദ്ധതികളിൽ മികച്ച പുരോഗതി കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെ ഇടപെടലുകൾ, സംസ്ഥാന സർക്കാരിന്റെ സഹായം, കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാക്കേണ്ട അനുമതികളും ഫണ്ടുകളും ഉൾപ്പെടെ ഓരോ പദ്ധതിയും യോഗം വിശദമായി ചർച്ച ചെയ്തു.


​വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ നടപടികളും യോഗത്തിൽ വിലയിരുത്തി. നിലവിലെ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ട് പോവുകയാണ്. ദുരന്തബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് അർഹരായ ആരും തന്നെ ഒഴിവാക്കപ്പെടുന്നില്ല എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കും. ഇതിനായി പട്ടികകൾ പുനഃപരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.


​ജില്ലയിലെ മുഴുവൻ വികസന പദ്ധതികളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം തുടർന്നും ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Follow us on :

More in Related News