Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 21:11 IST
Share News :
മസ്‌കറ്റ്: മെട്രോപൊളിറ്റൻസ് എറണാകുളം–ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘മെട്രോണം 2026’ ഓണാഘോഷം ഒമാനിലെ എറണാകുളം ജില്ലക്കാരായ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ വർണാഭമായി നടന്നു.
സെപ്റ്റംബർ 25-ന് വാദികബീറിലെ ഗോൾഡൻ ഒയാസിസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡന്റ് സിദ്ദിഖ് ഹസ്സന്റെ അഭാവത്തിൽ ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ എം.ആർ. അധ്യക്ഷത വഹിച്ചു. സിദ്ദിഖ് ഹസൻ ആശംസാ സന്ദേശം അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫൈസൽ ആലുവ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സിദാർ, സുരേഷ് നായർ, വൈസ് പ്രസിഡന്റുമാരായ അനീഷ് കടവിൽ, ബിജോയ്, രാജേഷ് മേനോൻ, സെക്രട്ടറി സംഗീത സുരേഷ്, വനിതാ വിഭാഗം കൺവീനർ ഫസില ഷമീർ, കമ്മിറ്റി അംഗങ്ങളായ റഫീഖ് മാഞാലി, ഹാസിഫ്, ഷമീർ, അനസ്, അഷറഫ്, സുരേഷ് കുമാർ, രമ ശിവ്, സുബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ എൽദോ മണ്ണൂർ നന്ദി രേഖപ്പെടുത്തി.
മാവേലിയുടെ എഴുന്നള്ളത്തും താലപ്പൊലിയും ആഘോഷത്തിന് പരമ്പരാഗത ഓണച്ചന്തം പകർന്നു. തിരുവാതിര, യോഗനൃത്തം, സെമി ക്ലാസിക്കൽ ഡാൻസ്, സ്കിറ്റ്, നാടൻപാട്ട്, കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫാഷൻ ഷോകൾ, ഗ്രൂപ്പ്-സോളോ നൃത്താവിഷ്‌കാരങ്ങൾ എന്നിവ കാണികളുടെ കൈയടി നേടി. വടംവലി മത്സരവും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും പങ്കെടുത്തവർക്കിടയിൽ ആവേശം സൃഷ്ടിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പ്രൊഫഷണൽ, കലാ, വ്യക്തിഗത മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളെ ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു.
“ഒരുമയുടെ പൂവിളി… സൗഹൃദത്തിന്റെ പൊന്നോണം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘മെട്രോണം 2026’ പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദങ്ങൾ പുതുക്കാനും കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കാനും അവസരമൊരുക്കിയതായി സംഘാടകർ അറി
യിച്ചു.
Follow us on :
Tags:
More in Related News
Please select your location.