Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപയോഗശേഷം തള്ളിക്കളയുന്ന വസ്തുക്കൾ കൊണ്ട് മനോഹരമായൊരു കലാസൃഷ്ടി തീർത്ത് വേസ്റ്റ് ടു ആർട്ട്' പൂക്കളം

28 Sep 2026 22:04 IST

Jithu Vijay

Share News :

മലപ്പുറം : മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് കൈകാര്യം ചെയ്താൽ അവയ്ക്ക് പുതിയൊരു മൂല്യവും ഭംഗിയും നൽകാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം ജില്ലാ ശുചിത്വ മിഷനും ECKO World Waste Management LLP-യും ചേർന്ന് കോട്ടക്കുന്നിൽ ഒരുക്കിയ 'വേസ്റ്റ് ടു ആർട്ട്' പൂക്കളം. ഉപയോഗശേഷം തള്ളിക്കളയുന്ന വസ്തുക്കൾ കൊണ്ട് മനോഹരമായൊരു കലാസൃഷ്ടി തീർത്ത് വേറിട്ടൊരു സന്ദേശമാണ് ഈ സംരംഭത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.


​ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗിച്ചാണ് 1,560 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വിസ്മയ പൂക്കളം തയ്യാറാക്കിയത്. 20,736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സി.ഡി.കൾ, 12 കിലോ അലുമിനിയം ഫോയിൽ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് ഈ പൂക്കളത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്.


​മലപ്പുറം സ്വദേശികളായ ഉസ്മാൻ, പ്രശാന്ത് എന്നീ കലാകാരന്മാരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ അക്ഷീണ അധ്വാനത്തിലൂടെയാണ് ഈ ബൃഹത്തായ സൃഷ്ടി പൂർത്തിയായത്. കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കഥകളിയുടെയും ചുണ്ടൻവള്ളത്തിന്റെയും ചിത്രങ്ങളാണ് ഈ മാലിന്യപ്പൂക്കളത്തിൽ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്.


വയനാട് എം.പി പ്രിയങ്ക ഗാന്ധി,. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഈ പൂക്കളം കാണാൻ കോട്ടക്കുന്നിൽ എത്തിയത്.. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചടങ്ങിൽ വെച്ച് കലാകാരന്മാരെ ആദരിക്കുകയും ചെയ്തു.


​"നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം" എന്ന ആശയം സമൂഹത്തിൽ ഉറപ്പിച്ചു നിർത്താനും മാലിന്യ സംസ്കരണ രംഗത്ത് ഹരിതകർമ്മ സേന നടത്തുന്ന നിർണായക പങ്കിനെ ജനങ്ങളിലേക്ക് എത്തിക്കാനും ഈ മികച്ച പദ്ധതിയിലൂടെ സാധിച്ചു.

Follow us on :

More in Related News